---
title: "ചൊക്ലിയിൽ കൂറ്റൻ മരം പൊട്ടിവീണ് 2 കാറുകൾ തകർന്നു ; ഒഴിവായത് വൻ ദുരന്തം"
english_title: "2 cars were damaged after a huge tree fell in Chokli;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215420/2 cars were damaged after a huge tree fell in Chokli;"
published_at: "2024-06-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d39147f718_IMG-20240627-WA0095.jpg"
keywords: []
---

# ചൊക്ലിയിൽ കൂറ്റൻ മരം പൊട്ടിവീണ് 2 കാറുകൾ തകർന്നു ; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** ചൊക്ലിയിൽ കൂറ്റൻ മരം പൊട്ടിവീണ് 2 കാറുകൾ തകർന്നു ; ഒഴിവായത് വൻ ദുരന്തം ചൊക്ലി രജിസ്ട്രാപ്പീസിനടുത്താണ് അപകടമുണ്ടായത്.

## Article Content

ചൊക്ലിയിൽ കൂറ്റൻ മരം പൊട്ടിവീണ് 2 കാറുകൾ തകർന്നു ; ഒഴിവായത് വൻ ദുരന്തം ചൊക്ലി രജിസ്ട്രാപ്പീസിനടുത്താണ് അപകടമുണ്ടായത്.

റോഡരികിൽ നിർത്തിയിട്ട 2 കാറുകൾ തകർന്നു. 2 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. റോഡിൽ ഈ സമയം മറ്റു വാഹനങ്ങളില്ലാഞ്ഞതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. സമീപത്ത് വീടിന് നേരിയ കേടുപാടുകളുണ്ടായി.

2 കാറുകളും പൂർണമായും തകർന്ന നിലയിലാണ്. പാനൂർ ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ചൊക്ലി പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215420/2 cars were damaged after a huge tree fell in Chokli;)